walk

കൊല്ലം: ഐ.എച്ച്.ആർ.ഡി കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളേജിൽ ലക്ചറർ ഇൻ ഇലക്ട്രിക്കൽ, ഡെമോൺസ്‌ട്രേ​റ്റർ ഇൻ ഇലക്ട്രിക്കൽ, ഡേ​റ്റാ എൻട്രി ഓപ്പറേ​റ്റർ എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ലക്ചറർ ഇൻ ഇലക്ട്രിക്കലിന് ബി.ടെക് ഇലക്ട്രിക് എൻജിനിയറിംഗിൽ ഫസ്​റ്റ്ക്ലാസ്, ഡെമോൺസ്‌ട്രേ​റ്റർ ഇൻ ഇലക്ട്രിക്കലിന് ഡിപ്ലോമ ഇൻ ഇലക്ട്രിക്കലിൽ ഫസ്​റ്റ് ക്ലാസ്, ഡേ​റ്റാ എൻട്രി ഓപ്പറേ​റ്ററിന് സി.ഒ ആൻഡ് പി.എ അല്ലെങ്കിൽ സർക്കാർ അംഗീകൃത ഒരു വർഷ ഡേ​റ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓട്ടോമേഷൻ എന്നീ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്ക​റ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളേജിന്റെ മാളിയേക്കൽ ജംഗ്ഷനിലുള്ള ഓഫീസിൽ 11ന് രാവിലെ 10ന് എത്തണം. ഫോൺ: 8547005083.