
കൊല്ലം: ഉത്സവാഘോഷത്തിനിടെ മദ്യപിച്ച് ബഹളമുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് വിലക്കിയതിന് വനിതാ എസ്.ഐയെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉമയനല്ലൂർ, പന്നിമൺ തൊടിയിൽ പുത്തൻ വീട്ടിൽ നന്ദനാണ് (50) കൊട്ടിയം പൊലീസിന്റെ പിടിയിലായത്. പന്നിമൺ ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് ഇയാളെ പിടികൂടിയത്. കൊട്ടിയം ഇൻസ്‌പെക്ടർ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ശ്യാമകുമാരി, സുകന്യ, സുജിത്ത്.ജി. നായർ, അസി. സബ് ഇൻസ്‌പെക്ടർ സുനിൽ, സിവിൽ പൊലീസ് ഓഫീസർ ബിജു എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.