 
അഞ്ചൽ : ജില്ലയുടെ കിഴക്കൻ മേഖലയിൽ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കുവേണ്ടി ധീരമായി പോരാടുകയും ചെയ്ത മാതൃകാ കമ്മ്യൂണിസ്റ്റായിരുന്നു സുകുമാരനെന്ന് പി.എസ്. സുപാൽ എം.എൽ.എ പറഞ്ഞു. സി.പി.ഐ ഇടമുളയ്ക്കൽ ലോക്കൽ കമ്മിറ്റിയുടെയും പനച്ചവിള പബ്ലിക് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പൊതുപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും മാതൃകയാക്കാവുന്ന ട്രേഡ് യൂണിയൻ നേതാവായിരുന്നു സുകുമാരനെന്ന് മുൻ മന്ത്രി കെ.രാജു പറഞ്ഞു. സി.പി.ഐ എൽ.സി സെക്രട്ടറി ഡോ. അലക്സാണ്ടർ കോശി അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.വി. തോമസ്കുട്ടി, അഡ്വ. ആർ. സജിലാൽ, കെ. ബാബു പണിക്കർ, പ്രൊഫ.ജി. കൃഷ്ണൻകുട്ടി, അഡ്വ. രവീന്ദ്രനാഥ്, രാജീവ് കോശി, കെ.ദേവരാജൻ, ലിജു ജമാൽ, അഡ്വ.സൈമൺ അലക്സ്, ബി. മുരളി, ഇടമുളയ്ക്കൽ ബാലകൃഷ്ണൻ, കെ. ശശാങ്കൻ,കെ. ദേവരാജൻ, കെ.എൻ.വാസവൻ, കെ.സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.