
അഞ്ചൽ: ജമ്മു കാശ്മീരിൽ കുഴിബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച സൈനികൻ ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പി.എസ്. അഭിജിത്തിന്റെ സഹോദരിക്ക് റവന്യൂ വകുപ്പിൽ ആശ്രിത നിയമനം നൽകി.
പി.എസ്. സുപാൽ എം.എൽ.എ സൈനികന്റെ വീട്ടിലെത്തി സഹോദരി പി.എസ്. കസ്തൂരിക്കാണ് ഉത്തരവ് കൈമാറിയത്. പുനലൂർ ആർ.ഡി.ഒ വി. ശശികുമാർ, ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം കീർത്തി പ്രശാന്ത്, ഗ്രാമപഞ്ചായത്ത് അംഗം വി.എസ്. റാണ, അഭിജിത്തിന്റെ സുഹൃത്തുക്കളായ സൈനികർ, വിവിധ രാഷ്ട്രീയ, സാമൂഹിക, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
അഭിജിത്തിന്റെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തി. കൊല്ലം മല്ലൂ സോൾജിയേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ച കലണ്ടറിന്റെ പ്രകാശനവും എം.എൽ.എ നിർവഹിച്ചു.