കൊല്ലം: സ്റ്റേഷനിലെത്തുന്ന കേസുകളുടെ അന്വേഷണത്തിൽ പാലിക്കേണ്ടവയെ പറ്റി അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ബേസിക് (ബേസിക് സ്റ്റഡി ഒൺ ഇൻവെസ്റ്റിഗേഷൻ ഒഫ് കേസസ്) പരിശീലന പരിപാടി ആരംഭിച്ചു. പൊലീസ് ക്ലബിലെ ജില്ലാ ട്രെയിനിംഗ് സെന്ററിൽ കമ്മിഷണർ ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. എ.സി.പി ജോസി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
എ.സി.പിമാരായ സോണി ഉമ്മൻ കോശി, പ്രദീപ് കുമാർ, നാസറുദ്ദീൻ, ജി.ഡി. വിജയകുമാർ, ഗോപകുമാർ, ഷൈനു തോമസ്, എ.എസ്.പി പരിശീലകൻ നകുൽ രാജേന്ദ്ര ദേശ് മുഖ്, പൊലീസ് സൊസൈറ്റി പ്രസിഡന്റ് ഷൈജു, സെക്രട്ടറി സനോജ്, ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.ജയകുമാർ, കെ.പി.എ സെക്രട്ടറി എസ്. ഷെഹിർ തുടങ്ങിയവർ സംസാരിച്ചു. റിട്ട. എസ്.ഐ രാജൻ ലാൽ ക്ലാസ് നയിച്ചു.