ഓച്ചിറ: കരുനാഗപ്പള്ളി ബി.ആർ.സിയുട നേതൃത്വത്തിൽ തഴവ ആദിത്യ വിലാസം ഗവ. ഹൈസ്കൂളിൽ നടന്ന പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിപാടിയുടെ ഭാഗമായുള്ള കരാട്ടെ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.
ബി.പി.സി ജെ. സിനീഷ് കുമാർ, ഹെഡ്മിസ്ട്രസ് എൽ. ശ്രീലേഖ, ട്രെയ്‌നർ പി. ഗീവർഗീസ്, ഇന്ദിരാദേവി, പ്രശോഭകുമാരി, കെ. എസ്. പ്രിയ, ഉണ്ണികൃഷ്ണപിള്ള, ഹരി, വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.