 
കുന്നത്തൂർ: പത്ര വിതരണം എന്ന സേവനം മഹത്തരവും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗവുമാണെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ശാസ്താംകോട്ട ജൂനിയർ ചേംബറിന്റെ 'സല്യൂട്ട് ദി സയ്ലന്റ് വർക്കർ' എന്ന പദ്ധതിയുടെ ഭാഗമായി പത്ര വിതരണ രംഗത്ത് മൂന്നരപതിറ്റാണ്ട് പിന്നിട്ട കേരള കൗമുദി ഭരണിക്കാവ് ഏജന്റ് മനക്കര സ്വദേശി എസ്. രാജേന്ദ്രന്റെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേംബർ പ്രസിഡന്റ് എൽ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ആർ.കൃഷ്ണകുമാർ,എം.സി മധു, ദീപൻ ഹരിദാസ്, ജി.ബഹുലേയൻ, അജിത് കുമാർ,സുന്ദരാനന്ദൻ,എസ്. ദിലീപ് കുമാർ, മുതുപിലാക്കാട് രാജേന്ദ്രൻ,ബിന്ദു രാജേഷ്, അഡ്വ.ദീപ, മോഹനൻ പിള്ള, പ്രസാദ്, എൽ.ആർ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.