
കൊല്ലം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നതിന് ജില്ലയ്ക്ക് 4 കോടി രൂപകൂടി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ഇന്നലെ അനുവദിച്ചു. 23.68 കോടി രൂപയാണ് ജില്ലയ്ക്ക് ഇതുവരെ അനുവദിച്ചത്. അതിൽ 20.92 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. 5438 കൊവിഡ് മരണങ്ങളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. അതിൽ 5047 പേർ ധനസഹായത്തിന് അപേക്ഷിച്ചു. അതിൽ 4736 പേർക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തു.