road
നവീകരിച്ച കന്നുംവാരം - കൊട്ടറ മേലേ വിള റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ഷൈൻ കുമാർ നിർവ്വഹിക്കുന്നു.

ഓയൂർ: പൂയപ്പള്ളി പഞ്ചായത്തിലെ കുന്നും വാരം - കൊട്ടറ മേലേ വിള റോഡ് നവീകരിച്ചു. റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഷൈൻകുമാർ നിർവ്വഹിച്ചു. റോഡ് ടാർ ചെയ്ത് റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തു. ജില്ല പഞ്ചായത്ത് അംഗത്തിന്റെ വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എം.വിശ്വനാഥപിള്ള, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജി.തോമസ്, ഗ്രാമ പഞ്ചായത്ത്‌ അംഗം ജയ രാജേന്ദ്രൻ, സജീവ് എന്നിവർ പങ്കെടുത്തു.