കൊല്ലം: തോപ്പിൽ രവി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണവും സാഹിത്യ പുരസ്‌കാര ദാനവും കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് നിർവഹിച്ചു. നോവലിസ്റ്റ് ദേവദാസ് അവാർഡ് ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. എ. ഷാനവാസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഐ. മേത്തർ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ഡോ.എം.ആർ. തമ്പാൻ, മുഞ്ഞിനാട് പത്മകുമാർ, എസ്. സുധീശൻ, സൂരജ് രവി എന്നിവർ സംസാരിച്ചു.