
പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ 6245 -ാം പള്ളിശ്ശേരിക്കൽ ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഓഫീസ് കെട്ടിട സമർപ്പണവും നടന്നു. ശിവഗിരി ശ്രീ നാരായണ വിശ്വധർമ്മ മഠം സ്വാമി ശിവബോധാനന്ദ പ്രതിഷ്ഠ നിർവ്വഹിച്ചു. ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. കുമാരൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി ശിവരാമൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.സജി നന്ദിയും പറഞ്ഞു.
യോഗം ഡയറക്ടർ ബോർഡ് അംഗം ശ്രീലയം ശ്രീനിവാസൻ ഗുരുമന്ദിരത്തിന് വസ്തു സംഭാവന നൽകിയ വാഴപ്പള്ളി തെക്കതിൽ എ.സജിയെ ആദരിച്ചു. യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ ഓഫീസ് കെട്ടിട സമർപ്പണവും ശില്പികളെ ആദരിക്കലും നടത്തി. അഡ്വ. രാജൻ മഞ്ചേരി ആത്മീയപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം വി. ബേബികുമാർ, യൂണിയൻ കൗൺസിലർ അഡ്വ. ഡി.സുധാകരൻ, പഞ്ചായത്ത് കമ്മിറ്റി അംഗം ആർ. സുഗതൻ, കിടങ്ങയം ശാഖാ പ്രസിഡന്റ് എം.വിജയരാഘവൻ, സെക്രട്ടറി ആർ.സുരരാജൻ, ഗ്രാമ പഞ്ചായത്ത് അംഗം എസ്.എ.നിസ്സാർ , വിശ്വകർമ്മസഭാ സെക്രട്ടറി വി. ദാമോദരൻ ആചാരി, മാടൻവിള വാഖഫി അൽ അമാനി മുഹമ്മദ് ഫൈസി, മൈനാഗപ്പള്ളി സെന്റ് ഓർത്തോഡോക്സ് സിറിയൻ ചർച്ച് വികാരി റവ. ഫാ. വി.ജി. കോശി വൈദ്യൻ, എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ അംഗം എൻ.സോമൻപിള്ള , കെ.പി .എം.എസ് പള്ളിശ്ശേരിക്കൽ ശാഖാ സെക്രട്ടറി ടി.എൻ. ശിവദാസൻ എന്നിവർ പങ്കെടുത്തു.