
പോരുവഴി : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തൽ നടപ്പ് സാമ്പത്തിക വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കുള്ള ശ്രവണസഹായി വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ജലി നാഥ്, കെ.പ്രദീപ്, സമദ്, ദിലീപ് അംഗനവാടി സൂപ്പർവൈസർ മിനി, ഡോ. രാഗേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ ഡേവിഡ് എന്നിവർ പങ്കെടുത്തു.