തൊടിയൂർ: വെളുത്ത മണൽ ഇസാത്ത് മഹലിൽ അബ്ദുൽഹക്കിമിന്റെ ഒന്നാം ഓർമ്മ ദിനത്തിൽ മകൻ ഷാഫി, ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ കേന്ദ്രം തൊടിയൂരിന് വീൽ ചെയർസംഭാവന നൽകി. രക്ഷാധികാരി ടി.രാജീവ്, മേഖല സെക്രട്ടറി എസ്.സുനിൽകുമാർ എന്നിവർ ഏറ്റുവാങ്ങി.പാലിയേറ്റീവ് പ്രവർത്തകരായ നദീർഅഹ്മദ്, കെ.സുരേഷ്കുമാർ, വിജയൻ ആലേത്ത്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.