
 നിറുത്തുമെന്ന അറിയിപ്പുമായി സ്വകാര്യ സ്കൂളുകൾ
കൊല്ലം: ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും റഗുലർ ക്ളാസുകൾ ആരംഭിക്കുമെന്ന അറിയിപ്പിന് പിന്നാലെ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിക്കുന്നതായി രക്ഷിതാക്കൾക്ക് സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളുടെ അറിയിപ്പ്.
മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകിട്ടുവരെയാണ് ക്ളാസ്. 14ന് സ്‌കൂളുകൾ തുറക്കാനാണ് നിർദ്ദേശം. 14ന് മുമ്പ് സ്‌കൂളുകൾക്കായി അധിക മാർഗനിർദ്ദേശം നൽകുമെന്ന് മന്ത്റി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഈ നിർദ്ദേശങ്ങൾ വരുന്നതിന് മുമ്പാണ് ഓൺലൈൻ ക്ലാസുകളിൽ നിറുത്തുന്നതായി സ്വകാര്യ സ്‌കൂളുകൾ അറിയിപ്പ് നൽകിയത്. ക്ലാസുകൾ പൂർണതോതിൽ ആരംഭിച്ചാൽ പോലും പ്രൈമറി തലത്തിലുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ അയയ്ക്കാൻ രക്ഷിതാക്കൾ മടി കാണിക്കുമെന്നതിനാൽ ഓൺലൈൻ പഠനം തുടരാനുള്ള നിർദ്ദേശം നൽകാനുള്ള സാദ്ധ്യതയാണ് നിലവിലുള്ളത്.
ആശങ്ക പരിഹരിക്കണമെന്ന് രക്ഷിതാക്കൾ
1. സ്‌കൂളുകൾ പൂർണതോതിൽ സജ്ജമാകുമ്പോൾ രക്ഷിതാക്കളുടെ ആശങ്ക വർദ്ധിക്കും
2. ഹൈസ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ വിടുന്നതിൽ വിമുഖതയില്ല
3. പ്രൈമറി കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിനോട് രക്ഷിതാക്കൾക്ക് യോജിപ്പില്ല
4. ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലുള്ളവരുടെ കാര്യത്തിലാണ് രക്ഷിതാക്കൾക്ക് ആശങ്ക
5. നേരത്തെ ഷിഫ്ട്, ബയോബബിൾ ക്രമീകരണത്തിലായിരുന്നു ഒഫ് ലൈൻ ക്ലാസുകൾ
6. പ്രൈമറി വിഭാഗത്തിൽ ഈ രീതി തുടരണമെന്നാണ് ആവശ്യം
""
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കൂട്ടായ ചർച്ചകളിലൂടെ അധിക മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുകയാണ്. നിർദ്ദേശം വരും മുമ്പുള്ള സ്വകാര്യ സ്‌കൂളുകളുടെ അറിയിപ്പ് നടപ്പാക്കാനാവില്ല. കുട്ടികളുടെ സുരക്ഷ മുൻനിറുത്തിയുള്ള മാർഗരേഖ 14ന് മുമ്പ് പ്രസിദ്ധീകരിക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
വിദ്യാഭ്യാസ വകുപ്പ് അധികൃതർ