
തഴവ: എസ്.എൻ.ഡി.പി യോഗം വയനകം 3047-ാം നമ്പർ ശാഖാ മുൻ സെക്രട്ടറി കുലശേഖരപുരം കുറുങ്ങപ്പള്ളി പറമ്പിൽ (കോയിക്കത്തറ വടക്കതിൽ) കൃഷ്ണൻ (88) കൊവിഡ് ബാധിച്ച് മരിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് മരിച്ചത്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: അനിരുദ്ധൻ, സുഭദ്ര, പരേതനായ മോഹനൻ, തുളസീധരൻ, വിജയകുമാരി, ലത. മരുമക്കൾ: ദേവമ്മ, പരേതനായ സുരേഷ്, സുധ, ഓമനക്കുട്ടൻ, ചന്ദ്ര ബോസ്.