pattika

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ പട്ടികവർഗ മേഖലയിൽ നടപ്പാക്കുന്ന പോഷകാഹാര വിതരണ പദ്ധതി മാതൃകാപരമെന്ന് ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ്.

അക്കാഡമിയും കൊല്ലം നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി കുളത്തൂപ്പുഴ ആദിവാസി കോളനി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് പരാമർശമുള്ളത്. ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ജില്ലാ അദ്ധ്യക്ഷൻ ഡോ. മനോജ് മണി, ഡോ. ദേവ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ ആറുവയസിൽ താഴെയുള്ള 75 കുട്ടികളിൽ പോഷകാഹാരക്കുറവ്, വിളർച്ച എന്നിവയിൽ നടത്തിയ പഠന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേലിന് കൈമാറി. സഹഗവേഷകരായ ഡോ. അനു ജയപ്രകാശ്, ഡോ. എസ്. ശങ്കർ, ഡോ. എസ്. അനൂപ് എന്നിവർ പങ്കെടുത്തു.

പോഷകാഹാര വിതരണം

1. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ട്രൈബൽ മേഖലയിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും

2. ഗർഭാവസ്ഥ മുതൽ കുഞ്ഞ് ജനിച്ച് ഒരു വയസാകുന്നതുവരെയാണ് പദ്ധതി.

""
ജില്ലയിലെ മുഴുവൻ പട്ടികവർഗ മേഖലയും ഉൾപ്പെടുത്തിയുള്ള സമഗ്ര പഠനം അക്കാഡമിയുടെ സഹകരണത്തോടെ ഈ വർഷം തന്നെ നടപ്പാക്കും.

സാം കെ. ഡാനിയേൽ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്