പരവൂർ കുറുമണ്ടൽ കുഴിക്കരത്താഴം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രം തിരുനാൾ ഉത്സവം 12 ന് ആരംഭിച്ച് 19 ന് സമാപിക്കും.12 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടർന്ന് നെയ്യഭിഷേകം, കാളഭാഭിഷേകം, ശാസ്താപൂജ, 5.30 ന് ശനീശ്വര പൂജ, 7 ന് തൃക്കൊടിയേറ്റ്, ദിവസവും മഹാഗണപതിഹോമം, നെയ്യഭിഷേകം, കാളഭാഭിഷേകം, ശാസ്താപൂജ, പുഷ്പാഭിഷേകം. 16 ന് രാവിലെ 6.30 ന് ആയില്യം ഊട്ട്, 17 ന് രാത്രി 7.30 ന് കൊള്ളിയെറിച്ചിൽ,18 ന് രാവിലെ 10.30 ന് ഉത്സവബലി, വൈകിട്ട് 5.30 ന് തിരുവാഭരണ ഘോഷയാത്ര, രാത്രി 8.30 ന് പള്ളിവേട്ടയും സേവയും.19 ന് രാവിലെ 5.15 ന് ഉരുൾ, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30 ന് ഉത്രം പൊങ്കാല, വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്ര. രാത്രി 8.15 ന് തൃക്കൊടിയിറക്ക്.