
കരുനാഗപ്പള്ളി: പത്ത് വയസുകാരിയെ സ്റ്റേഷനറി കടയ്ക്കുള്ളിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ 11 വർഷം തടവിന് ശിക്ഷിച്ചു. 52000 രൂപ പിഴയും അടയ്ക്കണം. ചവറ ഇടപ്പള്ളിക്കോട്ട ഓലം തുരുത്തിൽ ഗിരീഷ് ഭവനത്തിൽ ഗിരീഷിനെയാണ് (33) കരുനാഗപ്പള്ളി സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് ഉഷാ നായർ ശിക്ഷിച്ചത്.
പിഴത്തുകയിൽ നിന്ന് 25000 രൂപ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണം. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയാകും. 2018ലാണ് കേസിനാസ്പദമായ സംഭവം. ചവറ എസ്.ഐ എസ്.സുഖേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.