shilpi-padam

തൊടിയൂർ: മനസിൽ തെളിയുന്ന ശില്പ മാതൃകകൾ തടിയിൽ പകർത്തുകയാണ് തൊടിയൂർ മുഴങ്ങോടി ചെമ്പകപ്പള്ളിൽ രഘു (52) എന്ന
മരപ്പണിക്കാരൻ. ദേവീദേവന്മാരുടെ ശില്പങ്ങൾ നിർമ്മിക്കുന്നതിൽ വിദഗ്ദ്ധനായ രഘുവിനെത്തേടി നിരവധി പേരാണ് പ്രതിദിനം എത്തുന്നത്.

ഗണപതി, സരസ്വതി, ശ്രീകൃഷ്ണൻ, നടരാജവിഗ്രഹം, ധന്വന്തരിമൂർത്തി, യേശുക്രിസ്തു എന്നിങ്ങനെ നിരവധി തടി ശില്പങ്ങൾ ഇതിനകം രഘു നിർമ്മിച്ചു. പൂർത്തീകരിക്കുന്ന ഓരോ ശില്പത്തിനും അനുയോജ്യമായ നിറങ്ങൾ പകരും. പൂജാമുറികളിലും മറ്റും വയ്ക്കാനായി ശില്പങ്ങൾ വാങ്ങുന്നവരാണ് ഏറെയും. പാരമ്പര്യമായി മരപ്പണി ചെയ്തുവരുന്ന തൊടിയൂരിലെ ചെമ്പകപ്പള്ളി കുടുംബാംഗമായ രഘു വർഷങ്ങളായി ഫർണിച്ചർ നിർമ്മാണവും ഇന്റീരിയർ വർക്കുകളും നടത്തുകയാണ്. വ്യത്യസ്തമായ മറ്റൊരു മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്ന തോന്നലും ശില്പ നിർമ്മാണത്തോടുള്ള കമ്പവും ഒത്തുചേർന്നപ്പോഴാണ് രഘുവിന്റെ കരവിരുത് നാടിനു ലഭിച്ചത്. വീട്ടിലാണ് ശില്പനിർമ്മാണം. ഫോൺ: 828573449