കരുനാഗപ്പള്ളി : ആദിനാട് എ.പി.കളയ്ക്കാട് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എ.പി. കളയ്ക്കാടിനെ അനുസ്മരിച്ചു. രാവിലെ കളയ്ക്കാടിന്റെ വസതിയിൽ അനുസ്മരണം,പുഷ്പാർച്ചന എന്നിവ നടന്നു. അനുസ്മരണ സമ്മേളനം ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി .വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി.ജയപ്രകാശ് മേനോൻ, എ .കെ. രാധാകൃഷ്ണപിള്ള, സുധൻ പാടത്ത്, എസ് .അനന്തൻപിള്ള എന്നിവർ സംസാരിച്ചു.