citu
കാഷ്യു വർക്കേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കുന്നിക്കോട് : കേന്ദ്ര ബഡ്ജറ്റിൽ കശുഅണ്ടി മേഖലെയും തൊഴിലാളികളെയും അവഗണിച്ചെന്ന് ആരോപിച്ച് കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു)​നേതൃത്വത്തിൽ കുന്നിക്കോട് കേന്ദ്ര സർക്കാർ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് വെൽഫയർ ബോർഡ് ചെയർമാൻ കെ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എസ്. മുഹമ്മദ് അസ്‌ലം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.സജീവൻ, റോയി മാത്യു, എ.വഹാബ്, രാധാകൃഷ്ണൻ, അൻവർഷാ, സരോജിനി, ബെന്നിക്കുട്ടി എന്നിവർ സംസാരിച്ചു.