
കൊല്ലം: ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, പിടിച്ചുപറി, പൊലീസിനെ ആക്രമിക്കൽ, വധശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ പ്രകാരം ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കൂട്ടിക്കട മിറാസ് മൻസിലിൽ മിറാസാണ് (24) തടങ്കലിലായത്.
2016ൽ കൊലപാതക കേസിൽ പ്രതിയായ ഇയാൾ 2019ൽ വധശ്രമകേസിലും പ്രതിയായി. സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇരവിപുരം ഐ.എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അരുൺ ഷാ ജയേഷ്, പ്രകാശ്, എസ്.സി.പി.ഒ അനിൽ കുമാർ, സി.പി.ഒ അമ്പു എന്നിവരടങ്ങിയ സംഘമാണ് കൂട്ടിക്കടയിൽ നിന്ന് ഇയാളെ പിടികൂടിയത്.