ചാ​ത്ത​നൂർ: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പോ​ള​ച്ചി​റ​യിൽ ഇ​ന്ന് രാ​വി​ലെ 10ന് ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി​ഭ​വ​ന്റെ​യും നേ​തൃ​ത്വ​ത്തിൽ​വി​ത ഉ​ത്സ​വം ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സി. സു​ശീ​ലാ​ദേ​വി ഉ​ദ്​ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്തി​ലെ ത​രി​ശു​കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളും ഇ​തി​നോ​ടൊ​പ്പം കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. മൂ​പ്പുകു​റ​ഞ്ഞ വി​ത്തു​ക​ളാ​ണ് പോ​ള​ച്ചി​റ​യിൽ വി​തയ്​ക്കാൻ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു കൃ​ഷി ഓ​ഫി​സർ പ​റ​ഞ്ഞു.