ചവറ : ബ്ലോക്ക് പഞ്ചായത്തിന്റെ തരിശുരഹിത ചവറ പദ്ധതിയിലൂടെ ബ്ലോക്ക് പരിധിയിലെ കുടുംബങ്ങൾക്ക് വിഷരഹിത ഭക്ഷണം ലഭ്യമാക്കുക, ജനങ്ങളെ കാർഷിക സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകളിലെ 342 കുടുംബ ശ്രീ കാർഷിക ഗ്രൂപ്പുകൾക്ക് 4000 രൂപയുടെ വിത്തും വളവും വിതരണം ചെയ്തു. ബ്ലോക്ക് തല ഉദ്ഘാടനം പന്മന പഞ്ചായത്തിൽ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷെമി അദ്ധ്യക്ഷത വഹിച്ചു. സോഫിയസലാം, പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, എ.സീനത്ത് , ഷീല, സുകന്യ, ഷെറിൻ മുള്ളർ, ഷെറീന കൊച്ചറ്റായിൽ,സി. ഡി. എസ് ചെയർപേഴ്സൻ രമ്യ, കൃഷി ഓഫീസർ രശ്മി, കിണറുവിള സലാഹുദീൻ എന്നിവർ സംസാരിച്ചു.