
പോരുവഴി: ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ നടപ്പ് സാമ്പത്തിക വർഷം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സാമൂഹ്യവനവത്കരണ നഴ്സറിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി.വി ശാന്തകുമാരി അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദിലീപ്, അഞ്ജലിനാഥ്, ശ്രീലക്ഷ്മി, സമദ്, പഞ്ചായത്ത് അസി. സെക്രട്ടറി സുനിൽ ഡേവിഡ് തൊഴിലുറപ്പ് അക്രഡിറ്റഡ് എൻജിനീയർ മിനിഷ, ഓവർസിയർ ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.