കടയ്ക്കൽ :എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ മുൻ സെക്രട്ടറി പി.കെ.ശശാങ്കന്റെ ഒന്നാം ചരമ വാർഷികം യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ്, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, എസ്. വിജയൻ,വി. അമ്പിളിദാസ്, വയലശാഖ പ്രസിഡന്റ്, കെ. ശ്രീധരൻ, ഇളമാട് ശാഖ സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു. രാവിലെ 10ന് യൂണിയൻ മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേംരാജ്, വയല ശാഖ പ്രസിഡന്റ് കെ. ശ്രീധരൻ, യൂണിയൻ കൗൺസിലർ അമ്പിളി ദാസൻ എന്നിവർ അനുസ്മരിച്ചു