
കൊല്ലം: കൊല്ലം - കണ്ണനല്ലൂർ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മദ്ധ്യവയസ്കൻ മരിച്ചു. മുണ്ടയ്ക്കൽ ആനന്ദവിഹാറിൽ (കവറാട്) പരേതരായ അനിരുദ്ധന്റെയും ആനന്ദവല്ലിയുടെയും മകൻ ആഷാ അനിരുദ്ധനാണ് (57) മരിച്ചത്. മുണ്ടയ്ക്കൽ ഭദ്രകാളി ക്ഷേത്ര ദൈനംദിന ഭരണ സമിതി സെക്രട്ടറി, നിള പാലസ് ചീഫ് അക്കൗണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
ഇന്നലെ രാവിലെ 8.45 ഓടെ ഡീസന്റ് മുക്കിൽ വച്ചായിരുന്നു അപകടം. തുടർന്ന് നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 6.20 ഓടെ മരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് കൊട്ടിയം ഉമയനല്ലൂർ പൂരം വീട്ടുവളപ്പിൽ.
ഭാര്യ എം. ജീജ (അദ്ധ്യാപിക, എസ്.എൻ പബ്ലിക് സ്കൂൾ, മുള്ളുവിള, കൊല്ലം). മക്കൾ: ഡോ. അശ്വിൻ അനിരുദ്ധൻ (ഹോളിക്രോസ്, കൊട്ടിയം), ആരോമൽ അനിരുദ്ധൻ.
മരുമകൾ: ഡോ. എസ്. അശ്വിത (കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം).