ksktu
കെ.എസ്.കെ.റ്റി.യു.

കുന്നിക്കോട് : കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു. കുന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യൂണിയൻ ഏരിയാ ട്രഷറർ എ.വഹാബ് ഉദ്ഘാടനം നിർവഹിച്ചു. മേഖല ട്രഷറർ ബി.ഷഫീക്ക് അദ്ധ്യക്ഷത വഹിച്ചു. മീമാത്തിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി റഫീക്ക്, അൻവർഷാ, കോമളം, സരസു എന്നിവർ സംസാരിച്ചു.