 
കിഴക്കേ കല്ലട: ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ കുണ്ടറ വാട്ടർ അതോറിട്ടി എ.ഇ ഓഫീസ് ഉപരോധിച്ചു. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ദിവസങ്ങളായി കുടിവെള്ളം മുടങ്ങിയിട്ടും നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. പ്രശ്നം പരിഹരിക്കുമെന്ന് എ.ഇ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ, വൈസ് പ്രസിഡന്റ് ഷാജി മുട്ടം, അംഗങ്ങളായ റാണി സുരേഷ്, സുനിൽ, ശ്രുതി, മായാദേവി, ശ്രീരാഗ് മഠത്തിൽ, രാജു ലോറൻസ്, ലാലി, സജി ലാൽ, പ്രദീപ്, അമ്പിളി ശങ്കർ എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.