കൊട്ടാരക്കര: കൊട്ടാരക്കര മഹാത്മ ട്രസ്റ്റ് ആൻഡ് റിസർച്ച് ലൈബ്രറിയുടെ നേതൃത്വത്തിൽ കൊവിഡ് മഹാമാരിയും ആന്റി മൈക്രോബിയൽ പ്രതിരോധവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10ന് ലൈബ്രറി ഹാളിൽ ചേരുന്ന പരിപാടി സീനിയർ സയന്റിസ്റ്റ് ഡോ.സാബു തോമസ് ഉദ്ഘാടനം ചെയ്യും. എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ, വി.ഫിലിപ്പ്, സുജാതൻ, രാധാകൃഷ്ണ പിള്ള, മഠത്തിനാപ്പുഴ അജയൻ എന്നിവർ സംസാരിക്കും.