liquor

 അടിച്ചുമാറ്റിയത് 3630 രൂപ വിലയുള്ള

ബോംബെ സഫയറിന്റെ ഒറ്റ ബോട്ടിൽ

കൊല്ലം: ബിവറേജസിന്റെ ആശ്രാമത്തെ സെൽഫ് സർവീസ് ഔട്ട്ലെറ്റിൽ നിന്ന് 3630 രൂപ വിലയുള്ള മദ്യം കവർന്നു. ബോംബെ സഫയർ എന്ന ബ്രാൻഡിന്റെ 750 എം.എല്ലിന്റെ ഒരു കുപ്പി മദ്യമാണ് മോഷണം പോയത്.

ഈമാസം 5ന് രാത്രി 7.10നായിരുന്നു മോഷണം. ഔട്ട്ലെറ്റിലെത്തിയ രണ്ടംഗസംഘം മദ്യക്കുപ്പിയുമായി പിൻഭാഗത്തേക്ക് പോയി. അവിടെ വച്ച് ഒരാൾ കുപ്പി പാൻസിനുള്ളിൽ തിരുകിയ ശേഷം ഒരുമിച്ച് കടന്നുകളയുകയായിരുന്നു. അന്ന് രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം സ്ഥിരീകരിച്ചത്. അന്ന് മുതൽ ജീവനക്കാർ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയായായിരുന്നു. ഇന്നലെ മോഷണത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസിന് പരാതി നൽകി.

രണ്ട് ദിവസം മുമ്പ് പൊലീസുകാരൻ എന്ന് സ്വയം പരിചയപ്പെടുത്തിയയാളും സുഹൃത്തും ചേർന്നും മദ്യം മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുകയും ജീവനക്കാർ കൈയോടെ പിടികൂടുകയും ചെയ്‌തിരുന്നു.