കൊട്ടാരക്കര: ജൈവ കൃഷിപ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കർഷക മലയാളം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ 'ഞാറ്റുവേല 22' ന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 9ന് മുട്ടറ ക്ഷേത്രത്തിന് സമീപത്തെ അഞ്ച് ഏക്കർ പാടത്ത് വിത്തെറിയും.
ഞാറ്റുവേലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.സാം കെ. ഡാനിയൽ നിവ്വഹിക്കും. മലയാളം ഐക്യവേദി ജില്ലാ പ്രസിഡന്റ് മടന്തകോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. കർഷക ഐക്യവേദി ജില്ലാ പ്രസിഡന്റ് മുട്ടറ ഉദയഭാനു ആമുഖ പ്രഭാഷണം നടത്തും. ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ് ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ, വെളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി, പഞ്ചായയത്ത് അംഗം എം.ബി.പ്രകാശ് ,അടുതല ജയപ്രകാശ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
വെളിയം കൃഷി ഓഫീസർ സ്നേഹാമോഹൻ പദ്ധതി വിശദീകരിക്കും. രതീഷ്, ദിവ്യാ സജിത്, കുമാരി മീനാക്ഷി, സുന്ദരൻ, അനിൽ മാലയിൽ, വിനിതാ വിജയപ്രകാശ്, സുനിത, കെ.ശശികുമാർ, ബി.എസ്. ശാന്തകുമാർ, ചന്ദ്രിക എന്നിവർ സംസാരിക്കും.