 
കൊല്ലം: സർക്കാർ പ്രഖ്യാപിച്ച 100 ദിന കർമ്മ പരിപാടിയിൽ ആടു വളർത്തലിന് മുന്തിയ സ്ഥാനം നൽകുമെന്ന് എം.നൗഷാദ് എം.എൽ.എ പറഞ്ഞു. കൊട്ടിയത്ത് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വ്യാവസായിക ആടുവളർത്തൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിനായിരം ഹെക്ടറിൽ ജൈവകൃഷി ആരംഭിക്കുമ്പോൾ ജൈവവളവും പ്രധാനമാണ്.
ചുരുങ്ങിയ ഇടത്ത് വളർത്താവുന്ന ആടുകൾ കൃഷിക്ക് ഗണ്യമായ സംഭാവനകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.എസ്. ബിന്ദു, ഡോ.എ.എൽ. അജിത്, ഡോ.നീന സോമൻ എന്നിവർ സംസാരിച്ചു.