കൊട്ടാരക്കര: ഭക്ഷ്യ സുരക്ഷാ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം നീളുന്നത് ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തുന്നു .2019 ഡിസംബറിൽ 499| 2019 കാറ്റഗറിയിലെ ഭക്ഷ്യ സുരക്ഷാ ഓഫീസർ തസ്തികയുമായി ബന്ധപ്പെട്ടാണ് പരാതി. 2020 സെപ്തംബർ 29ന് എഴുത്തു പരീക്ഷയും 2021 സെപ്തംബറിൽ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകും ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇന്റർവ്യൂ നടത്തുന്നതിനോ തുടർ നടപടികൾക്കോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. പിന്നീട് നടന്ന പല പി.എസ്.സി പരീക്ഷകളുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും നിയമനങ്ങൾ നടക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർമാരുടെ അമ്പതിലധികം ഒഴിവുകൾ
നിലവിലുണ്ട് . എത്രയും വേഗം ഇന്റർവ്യൂ നടത്തുവാനുള്ള നടപടി
കൈക്കൊള്ളണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ടവർക്കും നിവേദനം നൽകുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.