 
പുത്തൂർ: കുളക്കട ജി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിലെ പുതിയ ഹൈടെക് മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിച്ചു. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. രണ്ടരക്കോടി രൂപയോളം ചെലവാക്കിയാണ് മന്ദിരം നിർമ്മിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹർഷകുമാർ അദ്ധ്യക്ഷനായി. പി.ഐഷാപോറ്റി മുഖ്യ പ്രഭാഷണം നടത്തി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മിത.വി.ധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ, ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മി, കുളക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ, വെട്ടിക്കവല ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എ. അജി,എസ്.രഞ്ജിത്ത്, എൻ.മോഹനൻ, പി.ടി.എ. പ്രസിഡന്റ് ജി.പി.മോഹൻദാസ്, പ്രിൻസിപ്പൽ എസ്.ജെസി തുടങ്ങിയവർ സംസാരിച്ചു.