 
കുണ്ടറ: ഇളമ്പള്ളൂർ കാർഷിക വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ആലുംമൂട് ചിറയിൽ ഏലായിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് മഹോത്സവം സംഘം പ്രസിഡന്റ് അഡ്വ. ടി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ സജിത, പാടശേഖരസമിതി പ്രസിഡന്റ് ചന്ദ്രമോഹൻ, ആലുംമൂട് പാടശേഖരസമിതി പ്രസിഡന്റ് സേതുനാഥ്, ഗ്രാമപഞ്ചായത്തംഗം മിനി, സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗങ്ങളായ ജെ. മുരളീധരൻപിള്ള, കിഷോർ തുടങ്ങിയവർ പങ്കെടുത്തു.