കുന്നത്തൂർ : കൊല്ലം - പട്ടകടവ് ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുരാതന പഴക്കമുള്ള സർവീസാണ് നിലച്ചത്.ടൂറിസം സാദ്ധ്യതകൾ ഏറെയുള്ള അഷ്ടമുടി കായലിനെ കല്ലടയാറുമായും ശാസ്താംകോട്ട കായലുമായി ബന്ധിപ്പിച്ച് വൻ വികസനം നടപ്പാക്കാൻ കഴിയും. സ്വദേശികളും വിദേശികളുമായ നിരവധി ആളുകളാണ് കായലിന്റെ സൗന്ദര്യം ആസ്വദിക്കുവാൻ എത്തിച്ചേരുന്നത്. 45 വർഷങ്ങക്ക് മുമ്പ് കൊല്ലം - പട്ടകടവ് ബോട്ട് സർവീസ് ഉണ്ടായിരുന്നു.ജല ഗതാഗതത്തിന് പേര് കേട്ട സർവ്വീസ് ആയിരുന്നു പട്ടകടവിൽ നിന്നും ഉണ്ടായിരുന്നത്.

ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം

സർവീസ് പുനരാഭിച്ച് ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആർ.എസ്. പി പട്ടകടവ് ബ്രാഞ്ച് കമ്മിറ്റി ആവിശ്വപ്പെട്ടു. .കുഴുവേലി ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ആർ.ജോസ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ്.എസ്.കല്ലട,റാഫേൽ ,ആൻസൽ മുനമ്പേൽ,ഡാനി പട്ടകടവ്, സ്റ്റീഫൻ കുരട്ടുവാൽ,രാധാമണി റെയ്ച്ചൽ എന്നിവർ സംസാരിച്ചു.