പുനലൂർ: കള്ള നോട്ട് നൽകി വിദേശ മദ്യം വാങ്ങാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ പിടിയിൽ. ആര്യങ്കാവ് കരിമ്പിൻതോട്ടം പുതുവേലിൽ വീട്ടിൽ മത്തായി സാമുവേൽ, ആര്യങ്കാവ് 16 ഏക്കർ പുതുപറമ്പിൽ വീട്ടിൽ ഡേവിഡ് ജോർജ്ജ് എന്നിവരെയാണ് തെന്മല പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് തെന്മല ബിവറേജസ് കോർപ്പറേഷൻെറ വിദേശമദ്യ ചില്ലറ വിൽപ്പന ശാലയിലായിരുന്നു സംഭവം.100ൻെറ 20 നോട്ടുകൾ നൽകി മദ്യം വാങ്ങാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ മാനേജർ തെന്മല പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇരുവരെയും പിടി കൂടുകയായിരുന്നു.