കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതി ഭവനനിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗം ഇരവിപുരം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വനിതാകമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ ഷിബു - ഷാനി ദമ്പതികൾക്ക് വീടിന്റെ താക്കോൽ കൈമാറി.
സമിതി പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം ജില്ല പ്രസിഡന്റ് പ്രതീഷ് സ്വാഗതവും രക്ഷാധികാരിയും മുൻ ജയിൽ ഡി.ഐ.ജി യുമായ ബി. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി കൊല്ലം സുകു ,പി. ആർ. ഒ ജി. ശങ്കർ, വനിതാവിഭാഗം രക്ഷാധികാരി ഷാഹിദ ലിയാഖത് എന്നിവർ സംസാരിച്ചു. കെന്നത് ഗോമസ് നന്ദിയും പറഞ്ഞു. സമിതി ട്രഷറർ, ജോൺ വർഗ്ഗീസ് പുത്തൻപുരയിൽ, അബ്ദുൽ റഹ്മാൻ കോയ ,കിളികെല്ലൂർ രാജൻ, യഹിയ, വനിതാ വിഭാഗം പ്രസിഡന്റ് തങ്കമണി ബെല്ലർ , വൈസ് പ്രസിഡന്റ് നെജുമ ഷാനവാസ് , ജോയിന്റ് സെക്രട്ടറി മാരിയത് , കൊട്ടാരക്കര താലൂക്ക് പ്രസിഡന്റ് സജി ലാൽ, ചാണിക്കൽ അൻവറുദ്ദീൻ, മുൻ കൗൺസിലർ സഹൃദയൻ എന്നിവർ പങ്കെടുത്തു.