
കരുനാഗപ്പള്ളി: തുറയിൽകുന്ന് കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ ആശാൻ പുരസ്കാരത്തിന് കവിതാസമാഹാരങ്ങൾ ക്ഷണിക്കുന്നു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. 2019, 2020, 2021 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുന്നത്. പുസ്തകത്തിന്റെ മൂന്ന് കോപ്പി വീതം സെക്രട്ടറി, കുമാരനാശാൻ സ്മാരക ഗ്രന്ഥശാല, തുറയിൽകുന്ന്, മരു: തെക്ക്, ആലുംകുടവ് പി.ഒ, കരുനാഗപ്പള്ളി - 690573 എന്ന വിലാസത്തിൽ 28നകം ലഭിച്ചിരിക്കണം. പുരസ്കാര സമർപ്പണം ഏപ്രിൽ 12ന് കുമാരനാശാന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന സമ്മേളനത്തിൽ നടക്കും. ഫോൺ : 9846022437.