xp
ബി.ജെ.എസ്.എം .മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഉപജീവന -വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി അംഗൻവാടി കുട്ടികൾക്കുള്ള പഠനോപകരണങ്ങളും കളികോപ്പുകളും വിതരണം ചെയ്യുന്നു

തഴവ: ബി.ജെ.എസ്.എം മഠത്തിൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യുണിറ്റിന്റെ ഉപജീവനം - പ്രഭ -എഡ്യൂഹെൽപ്പ് പദ്ധതികൾ സ്റ്റേറ്റ് ഓഫീസർ ഡോ. ആർ.എൻ.അൻസർ ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം സലീം അമ്പീത്തറ അദ്ധ്യക്ഷനായി. സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. പന്ത്രണ്ട് കുടുംബക്കൾക്ക് കോഴിക്കുഞ്ഞുങ്ങൾ,അങ്കണവാടിക്ക് പഠനോപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, കിടപ്പ് രോഗിയ്ക്ക് ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയ്തു. മേഖലാ കൺവീർ പി.ബി. ബിനു, ജില്ലാ കൺവീനർ കെ.ജി.പ്രകാശ്, സഞ്ജയ് നാഥ്, അനൂപ് രവി, ബാവീസ് വിജയൻ ,ശ്രീലക്ഷ്മി, അൽത്താഫ് എന്നിവർ പങ്കെടുത്തു.