പുനലൂർ: ആര്യങ്കാവിൽ ചന്ദന മരം മുറിച്ച് കടത്തിയ കേസിലെ പ്രതിയെ വനപാലകർ കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട് സ്വദേശി കിത്തായിയെയാണ് ഇന്നലെ വൈകിട്ട് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയതെന്ന് ആര്യങ്കാവ് ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസർ അബ്ജു അറിയിച്ചു. വനാതിർത്തിയോട് ചേർന്ന് റെയിൽവേയ്ക്ക് വനം വകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയിൽ നിന്ന ചന്ദനമരമാണ് കഴിഞ്ഞ ആഴ്ച മുറിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയത്. തുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തെണ്ടി സാധനങ്ങളുമായി പ്രതി പിടിയിലായത്.