കൊല്ലം: ചിന്നക്കടയിലെ മാലിന്യക്കുഴിയിൽ വീണയാളെ ഫയർഫോഴ്സ് രക്ഷിച്ചു. സമീപത്തെ ഹോട്ടൽ തൊഴിലാളിയായ വെളിച്ചിക്കാല സ്വദേശിയാണ് കുഴിയിൽ വീണത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെട്രോൾ പമ്പിന് സമീപമുള്ള കുഴിയിൽ ഇയാൾ വീണത്. കണ്ടുനിന്നവർ വിവരമറിയിച്ചതിനെ തുടർന്ന് കടപ്പാക്കടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.