കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് സി.പി.ഐ കരിക്കം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ചെങ്ങറ സുരേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എം.നൗഷാദ് കലാമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ്.ജയചന്ദ്രൻ, ബിനു മാത്യു, ജോയിക്കുട്ടി, ജോജി ജെയിംസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജോബിൻ ജോൺ(സെക്രട്ടറി), ജോൺകുട്ടി(അസി.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.