കൊട്ടാരക്കര: പാഴ് വസ്തുക്കൾകൊണ്ട് ശില്പങ്ങൾ നിർമ്മിച്ച് കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് വളപ്പിൽ സജ്ജമാക്കിയ സഞ്ജീവനി പാർക്ക് ഇന്ന് നാടിന് സമർപ്പിക്കും. പാർക്കിന്റെ ഉദ്ഘാടനം വൈകിട്ട് 3ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി വജ്രജൂബിലി ഫെലോഷിപ് കലാകാരൻമാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കും. അഡിഷണൽ ഡവലപ്മെന്റ് കമ്മിഷണർ വി.എസ്.സന്തോഷ് കുമാർ, ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.അജയ് രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.സുമാലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.സത്യഭാമ, പി.എസ്.പ്രശോഭ, ജെസി റോയി, ആർ.ബിനോജ്, രതീഷ് കിളിത്തട്ടിൽ, ജോ.ബി.ഡി.ഒ ബിനു.വി.നായർ, ജില്ലാ-ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിക്കും.