ഓടനാവട്ടം : കർഷക മലയാള വേദി ഞാറ്റുവേല - 22ന്റെ ആരംഭം കുറിച്ച് മുട്ടറ ക്ഷേത്രത്തിന് സമീപമുള്ള അഞ്ചേക്കർ പാടത്ത് വിത്ത് വിതയ്ക്കലും മാതൃകാ ജൈവ പച്ചക്കറി തോട്ട നിർമ്മാണവും നടത്തി. കേരളത്തിന്റെ വികസനം കൃഷിയിലൂടെ എന്ന ലക്ഷ്യത്തിലാണ് ഞാറ്റുവേല സംഘടിപ്പിചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയേൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ്, വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബി. പ്രകാശ്ജി, പാർലമെന്ററി പാർട്ടി ലീഡറും വാർഡ് മെമ്പറുമായ അനിൽ മാലയിൽ, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, വാർഡ് അംഗങ്ങളായ മീനാക്ഷി, സുന്ദരൻ, കൃഷി ഓഫീസർ സ്നേഹാ മോഹൻ, തുടങ്ങിയവർ പാടത്തു വിത്ത് വിതച്ചു. തുടർന്ന് മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി മടന്തക്കോട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് , വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ്, വൈസ് പ്രസിഡന്റ് കെ. രമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതീഷ്, വാർഡ് അംഗങ്ങളായ എം. ബി പ്രകാശ്, അനിൽ മാലയിൽ, മീനാക്ഷി, കൃഷി ഓഫീസർ സ്നേഹാ മോഹൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാതൃകാ ജൈവ പച്ചക്കറി തോട്ട നിർമാണം വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്തു. കർഷക മലയാളവേദി ജില്ലാ പ്രസിഡന്റ് മുട്ടറ ഉദയഭാനു, ജില്ലാ സെക്രട്ടറി സുനിത, മലയാള ഐക്യ വേദിജില്ലാ സെക്രട്ടറി മടന്തകോട് രാധാകൃഷ്ണൻ, മേഖലാ പ്രസിഡന്റ് കെ. ശശികുമാർ, സെക്രട്ടറി ചന്ദ്രിക എന്നിവർ നേതൃത്വം നൽകി.