 
കടയ്ക്കൽ : ഐ. എൻ. ടി.യു .സി കൊല്ലം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത എ. കെ. ഹഫീസിന് ഐ. എൻ. ടി.യു .സി ചടയമംഗലം റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കടയ്ക്കൽ കോൺഗ്രസ് ഭവനിൽ കൂടിയ റീജിയണൽ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്. ഡി .ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാർട്ടിയുടെ കുതിപ്പിന് ഐ. എൻ. ടി. യു .സി തൊഴിലാളിയുടെ സഹായം എന്ന നിലയിൽ കെ.പി.സി.സി 137രൂപ ചലഞ്ചിന്റെ ഉദ്ഘാടനം വിഹിതം ഏറ്റുവാങ്ങി എ. കെ ഹഫീസ് നിർവഹിച്ചു. കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള,കൊല്ലായിൽ സുരേഷ്, കുമ്മിൽ സാലി,അബ്ദുൽ മനാഫ്, ഈ. എൻ. രമേശ്, തോമസ്കുട്ടി,
പുള്ളിപ്പച്ച സലാഹുദ്ദീൻ , അനിമോൻ ഇടത്തറ
പ്രേമചന്ദ്രൻപിള്ള എന്നിവർ പ്രസംഗിച്ചു.