കടയ്ക്കൽ : ചടയമംഗലം നിയോജക മണ്ഡലത്തിൽ കാലവർഷ കെടുതിയിൽ തകർന്ന 20 റോഡുകളുടെ പുനരുദ്ധാരണത്തിന് പണമനുവദിച്ചു. 202122 വർഷത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെ അടിയന്തര പ്രാധാന്യമുള്ള 20 റോഡുകൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.കുമ്മിൾ പഞ്ചായത്തിലെ കുമ്മിൾ തെറ്റിമുക്ക് റോഡ്, ഇളമാട് പഞ്ചായത്തിലെ തോട്ടത്തറ അമ്പലംമുക്ക് റോഡ്, പൊയ്കയിൽപാറയിൽ കാവനാംകോണം റോഡ്, കടയ്ക്കൽ പഞ്ചായത്തിലെ ആലത്തറ വിളയിൽ റോഡ്, വാച്ചിക്കോണംശങ്കർനഗർ റോഡ്, കാറ്റാടിമൂട് ഫാക്ടറി നെടുമൺപുരം വിളയിൽ റോഡ്, ഇട്ടിവ പഞ്ചായത്തിലെ മുക്കട പെരിങ്ങാട് റോഡ്, ഓയിൽ പാം ജംഗ്ഷൻ വട്ടപ്പാട് റോഡ്, കോട്ടുക്കൽ യു.പി സ്‌കൂൾ കണ്ണങ്കര റോഡ്,നിലമേൽ പഞ്ചായത്തിലെ ചേറാട്ടുകുഴി ഒരു സെന്റ് വാഴോട് റോഡ്, അലയമൺ പഞ്ചായത്തിലെ ഒണക്കത്തോട് ആനക്കുളം റോഡ്, കടവടം പുഞ്ചക്കോണം മുതലാറ്റ് റോഡ്, വെളിനല്ലൂർ പഞ്ചായത്തിലെ കാരയ്ക്കൽ കോട്ടയ്ക്കവിള റോഡ്, മുളയറച്ചാൽ കളരിവിള മഠത്തിൽ ഏലാറോഡ്, ചിതറ പഞ്ചായത്തിലെ ഉണ്ണിമുക്ക് മാടൻകാവ് റോഡ്, വളവുപച്ച കാനൂർ റോഡ്,ഒഴുകുപാറ കലയപുരം റോഡ്, ചടയമംഗലം പഞ്ചായത്തിലെ ഗണപതിനട ഇലവൂർ റോഡ്, ഇളവക്കോട് വാലുകുന്നിൽ റോഡ് എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചത്. നടപടിക്രമങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കി പണി ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.