logo
കെ ബി ഗണേശ് കുമാർ എം എൽ എ ലോഗോ പ്രകാശനം ചെയ്യുന്നു.

പത്തനാപുരം : ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ബാല്യകാല അർബുദ ദിനമായ ഫെബ്രുവരി 15 ന് കരുതാം കരയരുത് എന്ന സന്ദേശമുയർത്തി കേരളത്തിലെ പതിനൊന്ന് കേന്ദ്രങ്ങളിൽ കാൻസർ ബോധവത്കരണത്തിനായി കുട്ടികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. കാൻസർ ബാധിതരായ കുട്ടികൾക്ക് ശാസ്ത്രീയ ചികിൽസ നൽകി ജീവിതത്തിലേക്ക് തിരികെ എത്തിക്കാനും പൊതു സമൂഹത്തിൽ കാൻസറിനെ സംബന്ധിച്ച് നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ മാറ്റുന്നതിനും വേണ്ടിയാണ് ദിനം ആചരിക്കുന്നത്. കുട്ടികളുടെ വിവിധ പരിപാടികൾ ഉപന്യാസ മത്സരം, പ്രതിജ്ഞ എന്നിവ നടക്കും.

പത്തനാപുരത്ത് നടന്ന ചടങ്ങിൽ ബാല്യകാല അർബുദ ദിനത്തിന്റെ ലോഗോ ജീവനം പ്രസിഡന്റ് പി.ജി സന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കെ.ബി. ഗണേശ് കുമാർ എം .എൽ .എ പ്രകാശനം ചെയ്തു. ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ , എ.എം.ആർ നസീർ ഹാജി,ജോജി മാത്യു ജോർജ് ,ബിന്ദു ലാൽ , സുബീഷ് കോട്ടവട്ടം, ആർ.സുഭാഷ് ,ഷിനുകുമാർ , ജഹാംഗീർ ,ഷാജഹാൻ എന്നിവർ സംസാരിച്ചു.