 
കടയ്ക്കൽ : കടയ്ക്കൽ ഗവ. എച്ച്.എച്ച്.എസിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. സ്കൂൾ തല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ അദ്ധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മനോജ്‌കുമാർ,കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ, പ്രിൻസിപ്പൽ എ. നജീം, പി.ടി.എ. പ്രസിഡന്റ് വി. വേണുകുമാരൻ നായർ സ്റ്റാഫ് സെക്രട്ടറി എ. ഷിയാദ്ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കിഫ്‌ബിയിൽ നിന്ന് 5.50 കോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച കെട്ടിടത്തിന് എട്ട് ക്ലാസ് മുറികളാണുള്ളത്.